മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; പി രാജുവിനോട് സിപിഐ വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പേടി പനിയാണെന്ന രാജുവിന്റെ പരാമര്‍ശത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.

എറണാകുളത്ത് നടന്ന ഒരു പൊതുപരിപാടിയാലാണ് പി.രാജു മുഖ്യമന്ത്രിയെ അപകീര്‍ത്തിപെടുത്തുകയും മുഖ്യമന്ത്രിയുടെ ഉപദേശകര്‍ മന്ദബുദ്ധികള്‍ ആണെന്നും പറഞ്ഞത്. ഉടനടി രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടത്. മുന്‍പ് പല തവണയും പി.രാജു സിപിഐഎം നേതാക്കളെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് രംഗത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News