#PeopleTvImpact കൊല്ലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

കൊല്ലം: പിരിവ് നല്‍കാത്തതിന്റെ പേരില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സുഭാഷ് വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. 5000 രൂപ പിരിവ് നല്‍കാനാവില്ലെന്നു പറഞ്ഞ വ്യാപാരിയെ നേതാവ് വിരട്ടുകയും ആവശ്യപ്പെട്ട പിരിവ് നല്‍കിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്.

വിരട്ടുന്നതെല്ലാം ഈ ഫോണില്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ഇത് തന്റെ കേന്ദ്ര നേതാക്കന്മാരെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ വ്യാപാരിയെ നേതാവ് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യവും പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here