സിനിമാ മേഖലയില്‍ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി നടി ശ്രീധന്യ

മലയാള സിനിമാ രംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടിയും അവതാരകയുമായ ശ്രീധന്യ. കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന സമകാലിക ചര്‍ച്ചാ പരിപാടിയായ സെല്‍ഫിയില്‍ ‘ഇണങ്ങിയാല്‍ പ്രണയം പിണങ്ങിയാല്‍ പീഡനം’ എന്ന വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ശ്രീധന്യ ഇക്കാര്യം പങ്കുവെച്ചത്.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ മോശമായി സമീപിച്ചു എന്നാണ് ശ്രീധന്യ ചര്‍ച്ചയില്‍ പറയുന്നത്. ചര്‍ച്ചയില്‍ മുന്‍ എംഎല്‍എ ജമീല പ്രകാശം, രാഹുല്‍ ഈശ്വര്‍, ഡോ. സജി പി ജേക്കബ്, അഡ്വ. മായ എന്നിവര്‍ പങ്കെടുത്തു.

വെളിപ്പെടുത്തലുമായി ശ്രീധന്യ എത്തുന്ന സെല്‍ഫി പൂര്‍ണരൂപം ഇന്നും നാളെ രാത്രി എട്ടു മണിക്ക് കൈരളി ടിവിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel