ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞതിനെത്തുടര്‍ന്നാണ് അവസരം നിഷേധിച്ചത്.

അഞ്ച് മണിക്കാണ് വോട്ടിംഗ് സമയം അവസാനിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എത്തിയത് 5.10നാണ്. വിമാനം വൈകിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പാര്‍ലമെന്റില്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാതിരുന്നത്.

അതേസമയം, എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്നും ആരോപണങ്ങളുണ്ട്. ആദ്യ വിമാനം യാത്രാ സമയമായിട്ടും പുറപ്പെടാതെ യാത്രക്കാരെ മറ്റൊന്നിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ വിമാനവും കൃത്യസമയത്ത് പുറപ്പെട്ടില്ല. തുടര്‍ന്ന് മറ്റൊരു വിമാനത്തിലാണ് എംപിമാര്‍ ഉള്‍പ്പെട്ട യാത്രക്കാര്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News