ദില്ലി: ഐഎഎസ് ഓഫീസറുടെ മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെ പരാതിയില്‍ ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകനും സുഹൃത്തുക്കളും അറസ്റ്റില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരളയുടെ മകന്‍ വികാസ് ബരളയെയാണ് ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചുകുല ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന മണിംഞ്ചാരയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേതാവിന്റെ മകന്‍ തുടര്‍ച്ചയായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞദിവസം മദ്യപിച്ച് ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു.

ഐപിസി സെക്ഷന്‍ 354ഡി പ്രകാരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, സിആര്‍പിസിയിലെ മോട്ടോര്‍ ആക്ട് സെക്ഷന്‍ 185 എന്നിവ പ്രകാരമാണ് നേതാവിന്റെ മകനെതിരെ കേസെടുത്തത്.