ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ സ്ഥാനം അഴിക്കുള്ളിലാണെന്ന് മുഖ്യമന്ത്രി പിണറായി; കുറ്റവാളികള്‍ എത്ര ഉന്നതരായാലും പൊലീസ് ഭയപ്പെടേണ്ടതില്ല; സേനയിലെ അഴിമതിക്കാര്‍ക്കും മൂന്നാംമുറക്കാര്‍ക്കും എതിരെ കര്‍ശന നടപടി

പത്തനംതിട്ട: ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ സ്ഥാനം അഴിക്കുള്ളിലാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ എത്ര ഉന്നതരായാലും അന്വേഷണത്തില്‍ പൊലീസ് ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സേനയിലെ അഴിമതിക്കാര്‍, മൂന്നാംമുറക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സദാചാരം പഠിപ്പിക്കാന്‍ പൊലീസ് ഇറങ്ങി പുറപ്പെടരുതെന്നും ഏതു സ്ത്രീക്കും ഏത് സമയത്തും പൊലീസ് സ്റ്റേഷനില്‍ എത്താനാകുന്ന സ്ഥിതി വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണ്. എന്നാല്‍ സംസ്ഥാനത്ത് കുഴപ്പങ്ങളാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തില്‍ അസഹിഷ്ണുത പൂണ്ട വര്‍ഗീയ ശക്തികളാണ് അക്രമത്തിലേക്ക് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ഭരണത്തെ തന്നെ ഭീഷണിപ്പെടുത്താനായി ചിലര്‍ ശ്രമിക്കുന്നുണ്ട്. നാടിന്റെ നന്മയല്ല, അവരുടെ ലക്ഷ്യം. മുതലെടുപ്പ് നടത്താനാണ് ശ്രമം. എന്നാല്‍ നാടിനെ കലുഷിതമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News