കൈവെട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ മന്‍സൂര്‍

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകനായ മന്‍സൂറിനെ(47)യാണ് എന്‍ഐഎ പിടികൂടിയത്.

2010ലാണ് കേസിനാസ്പദമായ സംഭവം. കോളേജിലെ ചോദ്യപേപ്പറില്‍ പ്രവാചകനെ പരിഹസിക്കുന്ന തരത്തില്‍ ചോദ്യം തയ്യാറാക്കിയെന്ന് ആരോപിച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജോസഫിന്റെ കൈവെട്ടിയത്.

കേസില്‍ 33 പ്രതികളാണ് ഉണ്ടായിരുന്നത്. 2015ല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ എന്‍ഐഎ കോടതി 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും മുഖ്യപ്രതികളെ സഹായിച്ച മൂന്നു പേര്‍ക്ക് രണ്ട് വര്‍ഷം തടവും വിധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News