മൃഗശാല ജീവനക്കാരെ ചുറ്റിച്ച് ഒരു ആമ; കഥ ഇങ്ങനെ

ജപ്പാനിലെ ഒരു മൃഗശാലയില്‍ ജീവനക്കാരെല്ലാം കുറച്ച് ദിവസമായി അലച്ചിലിലാണ്. മൃഗശാലയിലെ അന്തേവാസികളിലൊരാള്‍ സൂത്രത്തില്‍ മുങ്ങിക്കളഞ്ഞതാണ് ജീവനക്കാരെ പുലിവാല് പിടിപ്പിച്ചത്. ഇനി രക്ഷപ്പെട്ട വിരുതന്‍ ആരാണെന്നല്ലേ. 55 കിലോ തൂക്കം വരുന്ന ഒരു ആമ.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇവന്‍ മൃഗശാലയില്‍ നിന്നും കടന്നുകളയുന്നത്. ആദ്യതവണ അധികൃതര്‍ വഴിയില്‍ വച്ച് പിടികൂടിയെങ്കിലും ഇത്തവണ എങ്ങോട്ടുപോയെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. മൃഗശാലയുടെ പ്രധാനഗേറ്റിലൂടെ ഇവന്‍ ഇഴഞ്ഞുനീങ്ങി പോകുന്നത് സിസിടിവിയില്‍ പതിഞ്ഞെങ്കിലും സെക്യൂരിറ്റി ജീവനക്കാരാരും അത് കണ്ടില്ല.

മൃഗശാലയ്ക്ക് പുറത്ത് ഇഷ്ടം പോലെ പുല്ലുള്ളതുകൊണ്ട് കുറച്ച് കാലം ആമയ്ക്ക് ജീവന്‍ നിലര്‍ത്താന്‍ പറ്റുമെന്ന് അധികൃതര്‍ പറയുന്നു. പക്ഷെ എങ്ങനെയും ഈ ചാട്ടക്കാരനെ പിടിച്ചില്ലെങ്കില്‍ മൃഗശാലാ അധികൃതര്‍ക്ക് വീട്ടിലിരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News