സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ജോസഫ് എം. പുതുശ്ശേരി; സംഘപരിവാറിന്റേത് അമിതാധികാരഭ്രമം

കോട്ടയം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംഘപരിവാറിന്റെ അമിതാധികാരഭ്രമമാണ് വെളിവാക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി.

അക്രമം തുടച്ചുനീക്കപ്പെടണം. ഭരണാധികാരികളുടെ പ്രാഥമിക ഉത്തരവാദിത്വവുമാണത്. എന്നാല്‍ ആ പേരു പറഞ്ഞ് ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിടും എന്നു ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിലുള്ള കേരള ജനത ഇത്തരം നീക്കം ഒരിക്കലും അംഗീകരിക്കില്ല. ഗവര്‍ണറെ ആയുധമാക്കി തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിച്ച മുന്‍കാല കേന്ദ്രസര്‍ക്കാരുകള്‍ക്ക് കോടതി ഇടപെടലുകളിലൂടെ അവ തിരുത്തേണ്ടിവന്ന ചരിത്രം വിസ്മരിക്കരുതെന്നും പുതുശ്ശേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News