അനധികൃതമായി സൂക്ഷിച്ച 20 ലോഡ് കടല്‍ മണല്‍ പിടികൂടി

കാസര്‍ഗോഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന 20 ലോഡ് കടല്‍ മണല്‍ പൊലീസ് പിടികൂടി. കാസര്‍കോട് മേല്‍പറമ്പില്‍ നിന്നാണ് ബേക്കല്‍ പൊലീസ് മണല്‍ കസ്റ്റഡിയിലെടുത്തത്. മണല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിന്റെ ഉടമകളായ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കീഴൂര്‍, ചെമ്പരിക്ക കടപ്പുറങ്ങളില്‍ നിന്നും കടത്തിയ മണലാണ് ഇവിടെ രഹസ്യമായി സാക്ഷിച്ചിരുന്നത്. ഏറെക്കാലമായി തുടര്‍ന്നു വരുന്ന മണല്‍ കളളക്കടത്താണ് ഇപ്പോള്‍ പിടികൂടിയത്. സര്‍ക്കാര്‍ ഖജനാവിന് ഇതിലൂടെ കോടികളാണ് നഷ്ടമായത്. രാത്രി കാലങ്ങളിലാണ് മണല്‍ മാഫിയ കടപ്പുറത്തു നിന്നും മണല്‍ ശേഖരിക്കുന്നത്. ടിപ്പര്‍ ലോറിയില്‍ മേല്‍പ്പറമ്പിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച ശേഷം ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയാണ് ചെയ്തിരുന്നത്.

നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ബേക്കല്‍ പൊലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് മണല്‍ കസ്റ്റഡിയിലെടുത്തത്. മേല്പറമ്പിലെ കുഞ്ഞാലി, ഹമീദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത മണല്‍ പൊലീസ് റവന്യു അധികൃതര്‍ക്ക് കൈമാറി. കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി കൃഷ്ണമൂര്‍ത്തി സ്ഥലം സന്ദര്‍ശിച്ചു. മണല്‍ക്കടത്ത് സംഘത്തിലെ മറ്റുള്ളവരെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here