കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനം; തെളിവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥ സംഘം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

കാസര്‍ഗോഡ്: കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനം നടത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥ സംഘം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.

ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ മുംബൈ ആസ്ഥാനമായ ആശാ പുര എന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിന് ശ്രമം നടത്തുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനിക്ക് ഖനനാനുമതി സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. കമ്പനിയുടെ പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പ് നടത്താന്‍ കലക്ടറും ഉദ്യോഗസ്ഥരും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് വന്നത്.

സര്‍വകക്ഷി സംഘം നേതൃത്വം നല്‍കുന്ന ജനകീയ സമരസമിതിയുടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം തടഞ്ഞു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് ഒഴിവാക്കി തിരിച്ചുപോയി. ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെയും കോടതിയെയും അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എവിടെ തെളിവെടുപ്പ് നടത്തിയാലും ആശാപുര കമ്പനിയെ കടലാടിപ്പാറയില്‍ ഖനനം നടത്താന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ കൊടികളേന്തിയാണ് പുലര്‍ച്ചെ മുതല്‍ തന്നെ സമരത്തിനെത്തിയത്. 2001 ലെ ഡഉഎ സര്‍ക്കാരാണ് ഖനനത്തിനുള്ള പ്രാഥമിക അനുമതി നല്‍കിയത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2006ലെ ഘഉഎ സര്‍ക്കാര്‍ ഖനന അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News