ദിലീപിന്റെ ആദ്യവിവാഹവും ചിന്നവീടും; മലയാളത്തെ ഞെട്ടിപ്പിച്ച് ഒരു വെളിപ്പെടുത്തല്‍

മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുന്‍പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ദിലീപിന്റെ അകന്ന ബന്ധത്തിലുള്ള ഒരു യുവതിയെയിരുന്നു ദിലീപ് വിവാഹം ചെയ്തത്. ഇത് ഔദ്യോഗികമായി വേര്‍പെടുത്തിയിരുന്നോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തുന്നത്.

ദിലീപ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായി ദിലീപിനെ അധിക്ഷേപിക്കേണ്ടതില്ലെന്ന് കരുതിയാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് മഞ്ജുവിനെ വിവാഹം ചെയ്ത് ഒരു അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തറിയുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇത് അറിയാവുന്ന കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുന്‍പ് ദിലീപിന്റെ വീട്ടുകാര്‍ മഞ്ജു വാര്യരോട് മോശമായി പെരുമാറിയിരുന്നുവെന്നും ആ കുട്ടിക്ക് ഒരു സ്വാതന്ത്ര്യവും ആ വീട്ടില്‍ നല്‍കിയിരുന്നുമില്ലെന്നും ബഷീര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഈ സമയത്തൊന്നും ദിലീപ് അങ്ങനെയല്ലാ പെരുമാറിയിരുന്നതെന്നും മഞ്ജു തന്നെ നേരിട്ട് പറഞ്ഞുവെന്നും ബഷീര്‍ പറയുന്നു.

വീട്ടില്‍ നിരവധി ബുദ്ധിമുട്ടുകള്‍ വ്യക്തിപരമായി നേരിടേണ്ടി വന്നപ്പോഴും തന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു ഇതൊക്കെ പിടിച്ച് നിന്നതെന്നും ബഷീര്‍ അഭിമുഖത്തില്‍ പറയുന്നു. 2004 കാലഘട്ടത്തില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ഒരു യുവ നടനെയും നടിയെയും ദിലീപ് ഇടപെട്ട് ബുദ്ധിമുട്ടിച്ചുവെന്നും ബഷീര്‍ പറയുന്നു.

എന്നാല്‍ ആ നടി അവരുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് പിന്നെയും സിനിമയില്‍ പിടിച്ച് നിന്നതെന്നും ബഷീര്‍ പറയുന്നു. കാവ്യ മാധവനുമായി ദിലീപ് അടുക്കുന്നത് മീശമാധവന്‍ എന്ന ചിത്രത്തിന് ശേഷമാണെന്നും പിന്നീട് ഒരു ചിന്നവീട് പോലെ കൊണ്ട് നടക്കുകയായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ മഞ്ജുവിന് അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News