എംജി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്; വിസി ഹാരീസിനെതിരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടില്ല

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഡോ.വിസി ഹാരീസിനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. ഹാരീസിനെതിരെ ശിക്ഷ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.

ഹാരീസ് നാക് ടീം സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിസഹകരിക്കുകയും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാരീസിനെതിരെ സിന്‍ഡിക്കേറ്റങ്ങള്‍ അടങ്ങിയ സമിതിയുടെ അന്വേഷണം നടന്നുവരുകയാണ്.

അന്വേഷണവിധേയമായി അദ്ദേഹത്തെ വകുപ്പുമേധാവി സ്ഥാനത്ത് നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തുകയാണുണ്ടായത്. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂയെന്നും സര്‍വകലാശാല അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News