ഒരു നാടിന് നൊമ്പരമായി ഈ നാലു വയസുകാരിയുടെ തിരോധാനം; സന ഫാത്തിമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

കാസര്‍ഗോഡ്: വീട്ടില്‍ നിന്നും കാണാതായ നാലു വയസുകാരിയെ കണ്ടെത്താന്‍ മൂന്ന് ദിവസമായി നടത്തിവന്ന തെരച്ചില്‍ വിഫലമായി. കാസര്‍കോട് പാണത്തൂരിലെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്തിമയെയാണ് വ്യാഴാഴ്ച വൈകിട്ട് വീടിന് സമീപത്ത് നിന്ന് കാണാതായത്. സമീപത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാകാം എന്ന ധാരണയില്‍ മൂന്നു ദിവസമായി നടത്തിയ തെരച്ചലില്‍ ഫലം കണ്ടില്ല.

അംഗന്‍വാടി വിദ്യാര്‍ഥിനിയായ സന വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ എത്തിയ ശേഷമാണ് കാണാതാകുന്നത്. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തി. കുട്ടി വെള്ളത്തില്‍ ഒഴുകിപ്പോയതാകാം എന്ന നിഗമനത്തില്‍ ബന്ധുക്കളും നാട്ടുകാരും അപ്പോള്‍ തന്നെ തെരച്ചില്‍ തുടങ്ങി. പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചലില്‍ പങ്കാളികളായി. സമീപത്തെ പുഴയും ജലാശയങ്ങളും പറമ്പുകളും അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലും സനയെ കണ്ടെത്താനായില്ല.

കുട്ടിയുടെ ചെരിപ്പുകളും കുടയും കണ്ടെത്തിയ ഭാഗത്ത് ഓടയില്‍ കാര്യമായ ഒഴുക്കുണ്ടായിരുന്നില്ല. മൂന്ന് ദിവസത്തെ തെരച്ചിലിലും കുട്ടിയെ
കണ്ടെത്താനാകാത്തത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. സനയുടെ കുടുംബവും നാട്ടുകാരും കുട്ടിയെ പെട്ടെന്ന് കാണാതായതിന്റെ ഞെട്ടലിലാണ്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here