ജെയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മറുപടിയുമായി സി പി ഐ എം; കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിക്കണം; ജെയ്റ്റ്‌ലിക്ക് തുറന്ന കത്ത്

തിരുവനന്തപുരം : കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ജെറ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മറുപടിയുമായി സി പി ഐ എം രംഗത്ത്. കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ബിജെപി അക്രമത്തില്‍ തകര്‍ന്ന കൗണ്‍സിലറന്‍മാരുടെ വീടും അരുണ്‍ജെറ്റ്‌ലി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎംന്റെ നേതൃത്യത്തില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തും. ബിജെപിയുടെത് ഗീബല്‍സിയന്‍ തന്ത്രമെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെറ്റ്‌ലിക്ക് തുറന്ന കത്ത് അയച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ആര്‍ എസ് എസ് -സിപിഐ എം സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട ബിജെപി കൗണ്‍സിലറന്‍മാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൊല്ലപ്പെട്ട ആര്‍ എസ് എസ് നേതാവ് രാജേഷിന്റെ ബന്ധുകളെ കാണുന്നതിനുമാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലി തിരുവനന്തപുരത്ത് എത്തുന്നത്.

എന്നാല്‍ ആക്രമണത്തിന് ഇരയായ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ കൂടി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റി രംഗത്ത് എത്തിയിരിക്കുകയാണ്.

കേന്ദ്രധനകാര്യ മന്ത്രി എന്ന നിലയില്‍ നിഷ്പക്ഷനായി പ്രവര്‍ത്തിക്കേണ്ട ജെറ്റ്‌ലി ബിജെപിയുടെ തിരകഥയില്‍ പങ്കാളിയായതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം ജില്ലക്കെതിരെ നടക്കുന്ന ഹേയ്റ്റ് ക്യാബയിന്റെ പശ്ചാത്തലത്തില്‍ ആനാവൂര്‍ നാഗപ്പന്‍ അരുണ്‍ജെറ്റ്‌ലിക്ക് തുറന്ന കത്തയച്ചു. കേരളത്തിനെതിരെ ബിജെപി നടത്തുന്നത് ഗീബല്‍സിയന്‍ തന്ത്രമാണെന്ന് ആനാവൂര്‍ കത്തില്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം ജില്ലയില്‍ 21 സിപിഐ എം പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ ബന്ധുകള്‍ ജെയ്റ്റിയെ കാണാന്‍ ആഗ്രഹിക്കുന്നതായും കത്തില്‍ ചൂണ്ടികാട്ടുന്നു.

കണ്ണമൂലയിലെ കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച തെറ്റ് ബിജെപി ഒടുവില്‍ തിരിച്ചറിഞ്ഞത് പോലെ ശ്രീകാര്യത്തെ കൊലപാതകത്തിലെ പ്രതികള്‍ക്കും രാഷ്ട്രീയ ബന്ധം ഇല്ലെന്ന് ബിജെപി തിരിച്ചറിയണമെന്ന് ആനാവൂര്‍ കത്തില്‍ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News