കുഞ്ഞിന് മുലപ്പാലേ കൊടുക്കാവൂ; അറിഞ്ഞിരിക്കേണ്ട പത്ത് കാരണങ്ങള്‍ ഇതാ

1.കുഞ്ഞിന്റെ ആദ്യവാക്‌സിന്‍ ആണ് മുലപ്പാല്‍. കുഞ്ഞിന്റെ രോഗപ്രതിരോധശേഷിക്കു ആവശ്യമായതെല്ലാം ജനനം മുതല്‍ തന്നെ അതില്‍ ലഭ്യമായിട്ടുണ്ട്. കൊളസ്ട്രം മുതല്‍ രണ്ടു വയസ്സ് വരെ ഓരോ നേരത്തും കുഞ്ഞിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതിലെ ഘടകങ്ങള്‍ മാറിയും ഏറിയുമിരിക്കുന്നു.

2 എന്ത് മധുരം നല്‍കിയാലും അമ്മയുടെ പാലില്‍ ഉള്ള ഗ്ലുക്കോസും പ്രോട്ടീനും ദഹിക്കുന്ന ക്ഷമതയോടെ അവയൊന്നും ദഹിക്കുകയോ കുഞ്ഞിന്റെ ആവശ്യത്തിനു ലഭ്യമാകുകയോ ഇല്ല.

3.അളവോ കണക്കോ ഇല്ലാതെ കൊടുക്കുന്ന ഭക്ഷണം പേരിനു മാത്രം കുടിച്ചു ഉറങ്ങുന്ന ശീലമുള്ള കുഞ്ഞിനു എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി വരും.മറുവശത്ത്, കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടാതെ വന്നാല്‍ റലവ്യറൃമശേീി അഥവാ നിര്‍ജലീകരണം ഉണ്ടായി കുഞ്ഞിനു മരണം പോലും സംഭവിക്കാം.


4.മറ്റൊരു ഭക്ഷണത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധം പോഷകപ്രദമാണ് മുലപ്പാല്‍. കുഞ്ഞിന്റെ വളര്‍ച്ചക്കും ബുദ്ധിവികാസത്തിനും ഉതകുന്ന രീതിയിലുള്ള മറ്റൊരു പദാര്‍ത്ഥമില്ല.

5.മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ട്‌ടോസ് എന്ന പഞ്ചസാര കുഞ്ഞിന്റെ മസ്തിഷ്‌കവളര്‍ച്ചക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ശരീരത്തിനു കാത്സ്യം ആഗിരണം ചെയ്യാനും ദഹനത്തിന് ആവശ്യമുള്ള ‘ലാക്ടോബാസിലസ്’ ബാക്റ്റീരിയയെ കുടലില്‍ സജ്ജീകരിക്കാനും ലാക്ട്‌ടോസിന് സാധിക്കും.

6.മൃഗപ്പാലുകളെ അപേക്ഷിച്ച് മുലപ്പാലിലെ പ്രോട്ടീന്‍ അളവ് കുറവാണ്. ഇത് ദഹനം സുഗമമാക്കുന്നു.
7.ഹോര്‍മോണ്‍ വ്യവസ്ഥക്കും ഞരമ്പുകളും മസ്തിഷ്‌കവും പക്വമാകുന്നതിനും മുലപ്പാലിലെ കൊഴുപ്പ് കൂടിയേ തീരൂ.
വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രതിരോധജന്യഘടകങ്ങള്‍ എന്നിവയുടെ അളവ് കൂടുതലും അവ തന്നെ മറ്റേതൊരു ഭക്ഷണത്തെക്കാള്‍ കുഞ്ഞിനു ലഭ്യമായ രീതിയിലുമാണ് ഉള്ളത്

8.നന്നായി മുലയൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനു അണുബാധക്കുള്ള സാധ്യത വളരെ കുറവാണ്. മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനെ അപേക്ഷിച്ച് ആവശ്യത്തിനു മുലപ്പാല്‍ കിട്ടാതെ വളര്‍ന്ന കുട്ടി വയറിളക്കം വന്നു മരിക്കാനുള്ള സാധ്യത പതിനാലിരട്ടിയും ശ്വാസകോശസംബന്ധമായ അസുഖം വന്നു മരിക്കാനുള്ള സാധ്യത നാലിരട്ടിയുമാണ്.

9.മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുട്ടിക്ക് അലര്‍ജി, ചെവിയിലെ അണുബാധ, ഭാവിയില്‍ പല്ല് പൊങ്ങാനുള്ള സാധ്യത എന്നിവ വളരെ കുറവാണ്.
അമ്മമാരോട് പറ്റിച്ചേര്‍ന്നു വളരാനുള്ള ഭാഗ്യം മുലയൂട്ടപ്പെട്ട കുഞ്ഞിനു കൂടുതലാണ്. അവര്‍ക്ക് കഝ കൂടുതലാണെന്നും അവര്‍ കൂടുതല്‍ ബുദ്ധിയുള്ളവര്‍ ആണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

10.അമ്മക്ക് പ്രസവശേഷമുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയുന്നു, കുഞ്ഞുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു, സ്തനാര്‍ബുദവും അണ്ഡാശയാര്‍ബുദവും വരാനുള്ള സാധ്യത കുറക്കുന്നു, ഗര്‍ഭാവസ്ഥയില്‍ ഉണ്ടായ ഭാരം പെട്ടെന്ന് കൊഴിഞ്ഞു പോകാന്‍ സാധ്യമാകുന്നു, ഒരുപരിധി വരെ ഗര്‍ഭധാരണവും തടയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News