മരണത്തിന്റെ മുള്‍ മുനയില്‍ ജീവിച്ച സിറിയന്‍ അഭയാര്‍ത്ഥി ഒടുവില്‍ ഡോക്ടറായി; ഇച്ഛാശക്തിയുടെ പ്രതിരൂപമായി ടിറേജ് ബ്രിമോ

ഒരു പതിറ്റാണ്ടിനിടയില്‍ നാല് രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജീവിതം. മാറി മാറിതാമസിച്ചത് ഇരുപത്തിയൊന്ന് വീടുകളില്‍. മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയത് 4 മെഡിക്കല്‍ സ്‌ക്കൂളുകളിലായി. കഴിഞ്ഞവാരം ലണ്ടനിലെ സെന്റെ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയില്‍

നിന്ന് ആതുര സേവനത്തില്‍ ബിരുദം നേടിയ ടിറേജ് ബ്രിമോ ലോകത്തെ കീഴടക്കിയത് അവിശ്വസനീയമായ ഇച്ഛാശക്തിയോടെയാണ്. ടിറേജ് ബ്രിമോക്കയുടെ വിജയവാക്യം ഇത്രമാത്രം ‘യുദ്ധം എല്ലാം കൊണ്ടുപോയി.ഡോക്ടര്‍ ആയേതീരൂ എന്ന അത്യാസക്തിയും സ്വപ്നങ്ങളും ഒഴികെ എല്ലാറ്റിനേയും’

സിറിയയിലെ അലിപ്പോ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു ടിറേജ് ബ്രിമോ.കോഴ്‌സ് പൂര്‍ത്തിയാകാന്‍ 10 മാസം മാത്രം അവശേഷിക്കേ സിറിയയെ തകര്‍ത്തെറിഞ്ഞ യുദ്ധത്തില്‍ ടിറേജ് ബ്രിമോയുടെ ജീവിതം കരിഞ്ഞുണങ്ങി. ജീവന്‍ രക്ഷിക്കാനായി അവന്‍ കാടും കടലും താണ്ടി.

ഒപ്പം പലായനം ചെയ്തവരില്‍ പലരും വിശന്നും കടല്‍വെളളത്തില്‍ മുങ്ങിയും മരിച്ചപ്പോള്‍ ടിറേജ് നാല് രാജ്യാതിര്‍ത്തികള്‍ താണ്ടി. ഒടുവില്‍ ലണ്ടന്‍ നഗരം അവന് അഭയം നല്കി.ഒപ്പം സെന്റെ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനത്തിന് ചേര്‍ന്നു. അറബി ഭാഷമാത്രം അറിയാമായിരുന്ന ടിറേജിന് മുന്നിലുളള പ്രധാന വെല്ലുവിളി ഇംഗ്ലീഷായിരുന്നു. ഒടുവില്‍ ആവെല്ലുവിളിയേയും അവന്‍ അതിജീവിച്ചു.

‘ മറ്റ് വിദ്യാര്‍ത്ഥികള്‍ ചെലവഴിച്ചതിന്റെ ഇരട്ടിസമയം പഠിക്കാനായി ഞാന്‍ നീക്കിവെച്ചു.ഇന്ന് ഞാന്‍ ഇംഗ്‌ളീഷിനെ
അങ്ങേയറ്റം സ്‌നേഹിക്കുന്നു’ ഇന്ന് ടിറേജ് ബ്രിമോ സിറിയന്‍ അഭയാര്‍ത്ഥികളുടെ അഭിമാനമാണ്.അവരുടെ പ്രതീക്ഷയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News