നാരങ്ങയിലെ സൂപ്പര്‍ നാച്ചുറല്‍ പവ്വര്‍

നാരങ്ങയ്ക്ക് ഗുണങ്ങള്‍ ധാരാളമുണ്ട്. ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എന്നു വേണ്ട പറഞ്ഞാല്‍ തീരാത്ത അത്രയും ഗുണങ്ങളാണ് നാരങ്ങയ്ക്കുള്ളത്. എന്നാല്‍ പല ഉപയോഗങ്ങളും നാരങ്ങയിലുണ്ട്. പലര്‍ക്കും ഇവ അറിയില്ല എന്നതാണ് സത്യം.

ചോറിന് വേവ് കൂടിയോ, മീന്‍കറിയില്‍ ഉപ്പോ, പൊടിക്കൈ നമ്മുടെ നിത്യ ജീവിതത്തില്‍ നാം അനുഭവിക്കുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരം കാണാന്‍ നാരങ്ങയിലൂടെ കഴിയും. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് നമ്മള്‍ വളരെയധികം സമയം ചിലവിടാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളെയെല്ലാം പരിഹരിയ്ക്കാന്‍ നാരങ്ങയിലൂടെ കഴിയുന്നു. എന്തൊക്കെയാണ് നാരങ്ങ കൊണ്ടുള്ള അപ്രതീക്ഷിത ഉപയോഗങ്ങള്‍ എന്ന് നോക്കാം.

പഴങ്ങളില്‍ പുഴുവരുന്നതിന് പരിഹാരം
പഴങ്ങള്‍ക്കുള്ളില്‍ ചിലപ്പോള്‍ പുഴുക്കുത്തുകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ അല്‍പം നാരങ്ങ നീര് പഴത്തിനു മുകളില്‍ സ്പ്രേ ചെയ്താല്‍ മതി.
കസേരകളിലെ മേശയിലെ കറകള്‍
കസേരകളിലും മേശകളിലും കാണപ്പെടുന്ന കറകള്‍ ഇല്ലാതാക്കാനും നാരങ്ങ നീര് തന്നെ ഗുണം ചെയ്യുന്നു. അല്‍പം നാരങ്ങ നീര് ബ്രഷിലോ തുടയ്ക്കുന്ന തുണിയിലോ ആക്കി കസേരയോ മേശയോ തുടച്ചാല്‍ മതി. ഇത് കറയെ പൂര്‍ണമായും മാറ്റുന്നു.

ഭക്ഷണത്തിലെ പ്രിസര്‍വേറ്റീവ്

ഭക്ഷണത്തിലെ പ്രിസര്‍വേറ്റീവ് ഭക്ഷണത്തില്‍ പ്രിസര്‍വേറ്റീവ് ആയിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് നാരങ്ങ നീര്. ഇനി മായം ചേര്‍ത്ത ഭക്ഷണം കഴിയ്ക്കുന്നതിനു പകരം രുചിയും ഗുണവും ഉള്ള ഭക്ഷണം കഴിയ്ക്കാം.


അടുപ്പിലെ കറ

അടുപ്പിലെ കറ പലപ്പോഴും ഗ്യാസ് സ്റ്റൗവ്വുകളില്‍ കറ പിടിയ്ക്കാനും കരിയാവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ ഇല്ലാതാക്കാന്‍ ഇനി നാരങ്ങ നീര് വെച്ച് തുടച്ചാല്‍ മതി.

അരിയുന്ന പലക

അരിയുന്ന പലക പച്ചക്കറികള്‍ മുറിയ്ക്കുന്ന പലക വൃത്തികേടായാല്‍ വൃത്തിയാക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാല്‍ അതിനെ വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് നാരങ്ങ നീര്. നാരങ്ങ നീര് പലകയില്‍ തളിച്ച് അല്‍പം ഉപ്പും വിതറി അത് തുടച്ച് കളഞ്ഞാല്‍ മതി.

വസ്ത്രത്തിലെ കറ

വസ്ത്രത്തിലെ കറ ചില സമയത്ത് പഴങ്ങളോ ജ്യൂസോ കഴിയ്ക്കുമ്പോള്‍ അതിന്റെ കറ വസ്ത്രത്തിലാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെ കളയാന്‍ അല്‍പം നാരങ്ങ നീര് ഉപയോഗിച്ച് കഴുകിയാല്‍ മതി.

സിങ്ക് വൃത്തിയാക്കാന്‍

സിങ്ക് വൃത്തിയാക്കാന്‍ സ്റ്റീല്‍ സിങ്കാണ് പലപ്പോവും വൃത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്ന്. അതുകൊണ്ട് തന്നെ അതിനെ വൃത്തിയാക്കാന്‍ വെറും ചെറുനാരങ്ങ നീര് മതി. നാരങ്ങ നീരൊഴിച്ച് അല്‍പസമയത്തിനു ശേഷം കഴുകിയാല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News