മഅദനി ഇന്ന് കേരളത്തില്‍

കൊച്ചി: സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തില്‍ എത്തും. ഉച്ചതിരിഞ്ഞ് ബാംഗ്ലൂരില്‍ നിന്നും വിമാന മാര്‍ഗം മഅദനി നെടുംമ്പാശേരിയില്‍ എത്തും.2.20 എയര്‍ ഏഷ്യാ വിമാനത്തില്‍ പുറപ്പെടുന്ന മഅദനി 3.15 ഓടെ നെടുംമ്പാശ്ശേയില്‍ എത്തിച്ചേരും.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മഅദനിയെ അനുഗമിക്കും. നെടുംമ്പാശേരിയില്‍ നിന്നും റോഡ് മാര്‍ഗം കൊല്ലം അന്‍വാറുശ്ശേരിയിലേക്ക് പോകും. വിമാനത്താവളത്തില്‍ പി ഡി പി വിമാനത്താവളത്തില്‍ മഅദനിക്ക് സ്വീകരണം നല്‍കും. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കളെ കാണുന്നതിനുമാണ് ജാമ്യം അനുവദിച്ചത്.

ഈ മാസം 19 വരെ കേരളത്തില്‍ തങ്ങുന്നതിനാണ് സുപ്രീം കോടതി മഅദനിക്ക് അനുമതി നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News