അറബിക്കടലിന്റെ റാണി വികസനക്കുതിപ്പിലും റാണിയെന്ന് എഡിബി റിപ്പോര്‍ട്ട്

രാജ്യത്ത് ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചി. ന്യൂഡല്‍ഹിയേയും കടത്തിവെട്ടിയാണ് കൊച്ചി ഒന്നാമതെത്തിയത്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന് വേണ്ടി നഗരവികസന മന്ത്രാലയത്തിനു കീഴില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്ത് ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചിയെന്ന് വിലയിരുത്തിയത്. ന്യൂഡല്‍ഹി രണ്ടാം സ്ഥാനത്തും പഞ്ചാബിലെ ലുധിയാന മൂന്നാം സ്ഥാനത്തുമെന്ന് കണ്ടെത്തി.

സ്മാര്‍ട് സിറ്റികളായി വികസിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെ 20നഗരങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബഹുതല പുരോഗതിസൂചികയില്‍ 28മാനദണ്ടങ്ങളുണ്ട്. ഇതിനായി ന2011ലെ സെന്‍സസ്, നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ യൂണിറ്റ് തല ഡേറ്റ തുടങ്ങിയവ ക്രോഡീകരിക്കുകയായിരുന്നു.

പുരോഗതി സൂചികയില്‍ കൊച്ചിക്ക് 329.8 പോയിന്റുകളും രണ്ടാമതെത്തിയ ന്യൂ ഡല്‍ഹിക്ക് 248.3പോയിന്റുകളുമാണ് ലഭിച്ചത്. കൊച്ചിയുടെ കുതിപ്പിന് കാരണമായത് ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാനസൗകര്യങ്ങളും സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള ആസ്തികളുമാണ്.റോഡുകളുടെ സാന്ദ്രത, ബാങ്കുകളുടെ ലഭ്യത, ഇന്റര്‍നെറ്റ് , അവസരങ്ങള്‍ ഇവയൊക്കെ കൂടാതെ ലൈബ്രറികള്‍, സിനിമാ തിയറ്ററുകള്‍ എന്നിവയാണ് കണക്കിലാക്കിയത്.

പുരോഗമനത്തില്‍ മുന്നിലെത്തിയ അറബിക്കടലിന്റെ റാണി കൊച്ചിക്ക് പോരായ്മകളുമുണ്ട്. അവയെ മറികടക്കുവാന്‍ ഇനി ഊന്നല്‍ നല്‍കേണ്ടത് മാനവവികസനത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കുമായിരിക്കണം എന്നാണ് എഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News