കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കോഴിക്കോട് : പുതുപ്പാടിയിലെ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. 4 പേരുടെ മൃതദേഹങ്ങള്‍ രാത്രി 12 മണിയോടെ കരുവന്‍പൊയില്‍ ജുമാ മസ്ജിദിനോട് ചേര്‍ന്ന മദ്രസയിലെ പൊതുദര്‍ശനത്തിന് ശേഷം ഖബറടക്കി. രണ്ട് പേരുടെ സംസ്‌ക്കാരം ഇന്ന് നടക്കും, പരിക്കേറ്റ 2 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

രാത്രി 9 മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി 6 പേരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയത്. അപകടത്തില്‍ മരിച്ച അബ്ദുറഹ്മാന്‍, ഭാര്യ സുബൈദ, പേരക്കുട്ടികളായ മുഹമ്മദ് നിഷാല്‍, ആയിഷ ജസ എന്നിവരുടെ മൃതദേഹങ്ങള്‍ രാത്രി 12 മണിയോടെ ഖബറടക്കി.

ഒന്നര വയസ്സുകാരി ജസയുടെ മൃതദേഹം വെണ്ണക്കോട് ജുമാ മസ്ജിദിലും മറ്റ് മൂന്ന് പേരുടെ സംസ്‌ക്കാരം ചുളളിയോട് ജുമാ മസ്ജിദ് കബറിസ്ഥാനിലും നടന്നു. രാത്രി 10 മണിയോടെ കരുവന്‍പൊയില്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വെച്ച് മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ കരുവന്‍പൊയില്‍ ഗ്രാമവാസികളാകെ ഒഴുകിയെത്തി. മയ്യത്ത് നമസ്‌ക്കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

ഫാത്തിമ നഹയുടെ മൃതദേഹം വിദേശത്തുളള പിതാവ് നാട്ടില്‍ എത്തിയ ശേഷം ഇന്ന് പടനിലം ജുമാമസ്ജിദില്‍ ഖബറടക്കും. വയനാട് സ്വദേശിയും ജീപ്പ് ഡ്രൈവറുമായ പ്രമോദിന്റെ സംസ്‌ക്കാരവും ഇന്ന് വീട്ട് വളപ്പില്‍ നടക്കും. വയനാട്ടിലെ ബന്ധു വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന അബ്ദുറഹ്മാന്റെ കുടുംബം സഞ്ചരിച്ച ജീപ്പില്‍ സ്വകാര്യ ബസ്സിടിച്ചാണ് പതുപ്പാടിയിലെ അപകടം ഉണ്ടായത്.

ജിപ്പിനു പിന്നില്‍ കാറും കാറിനെ ഇടിച്ചു തെറിപ്പിച്ച് മറ്റൊരു ബസ്സും ജിപ്പിന് പിന്നിലിടിച്ചത് അപകടത്തിന്റെ തീവ്രത കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News