പ്രണവ് മോഹലാല്‍ ചിത്രത്തില്‍ അതിഥി നായികയോ?

പ്രണവ് മോഹന്‍ലാലിന്റെ ആദിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.പ്രണവിന്റെ നായികയായി എത്തുന്നത് അതിഥിയാണെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ആ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയാണ് അതിഥി.

ജീത്തു ജോസഫ് ചിത്രം ആദിയില്‍ താന്‍ അഭിനയിക്കുന്നുണ്ടെങ്കിലും താന്‍ പ്രണവിന്റെ ചിത്രത്തിലെ നായിക അല്ല എന്നാണ് അതിഥി പറയുന്നത്.എന്നാല്‍ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷമാണ് താന്‍ ചെയ്യുന്നതെന്നും അതിഥി പറയുന്നു.

ആദി ഒരു പ്രണയ ചിത്രമല്ല എന്നും പ്രണവിന് ചിത്രത്തില്‍ പ്രണയമില്ലെന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.ഓഗസ്റ്റ് 1 നാണ് ആദിയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.അതിഥിയെ കൂടാതെ ലെന,അനുശ്രീ,സിദ്ദിഖ്,ഷറഫുദ്ദീന്‍,സൈജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News