ഓണ്‍ലൈന്‍ പണം തട്ടിപ്പ് വീണ്ടും ; കാസര്‍കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷം രൂപ തട്ടി

കാസര്‍കോട് : വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷം രൂപ തട്ടിയെടുത്തു. കാസര്‍കോട് ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കെ വി പത്മിനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് അജ്ഞാതന്‍ ഓണ്‍ലൈന്‍ പണം തട്ടിപ്പ് നടത്തിയത്.

പത്മിനിയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു മാസത്തിനിടയില്‍ കാസര്‍കോട് ജില്ലയില്‍ പരാതി ഉയര്‍ന്ന രണ്ടാമത്തെ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പാണിത്.

കുമ്പളയിലെ ഒരു വീട്ടമ്മയാണ് നേരത്തെ തട്ടിപ്പിനിരയായത്. രണ്ടു സംഭവങ്ങളിലൂടെ അജ്ഞാതന്‍ ഫോണ്‍ കാളിലൂടെ എ ടി എം കാര്‍ഡിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കില്‍ നിന്ന് വിളിക്കുന്നതായി ധരിപ്പിച്ചശേഷമാണ് രണ്ടു സംഭവങ്ങളിലും തട്ടിപ്പ് നടത്തിയത്.

സമാന നിലയിലുള്ള തട്ടിപ്പുകള്‍ നിരവധി തവണ ഉണ്ടാകുകയും മാധ്യമങ്ങള്‍ ഇവ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിട്ടും വീണ്ടും തട്ടിപ്പുകള്‍ അരങ്ങേറുകയാണ്. ഇതിനു പുറമെ ബാങ്കുകളും കസ്റ്റമേഴ്‌സിനെ ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എന്നിട്ടും നിക്ഷേപകര്‍ തട്ടിപ്പിന് ഇരയാകുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here