കേരളം കോളറയെന്ന ആപത്തിനു മുന്നില്‍; ഡോ. ബി. ഇക്ബാലിന്റെ മുന്നറിയിപ്പ്

കേരളം ഒരു ആപത്തിനു മുന്നില്‍. കോളറ ബാധിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചത് ആപത് സൂചന ഡോ. ബി. ഇക്ബാലിന്റെ മുന്നറിയിപ്പ്.

‘ബെന്യാമിന്റെ ആടുജീവിതം വായിച്ചും പത്തേമാരി സിനിമ കണ്ടും ഗള്‍ഫ് നാടുകളിലെ മലയാളികളുടെ ദുസ്സഹമായ ജീവിത സാഹചര്യം മനസ്സിലാക്കി നമ്മുടെ ഉള്ള് വേദനിക്കാറുണ്ട്. എന്നാല്‍ ഗള്‍ഫിലെ മലയാളികളുടേതിനേക്കാള്‍ ദുരിതമയമാണ് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത ചുറ്റുപാടുകള്‍.’ ഇക്ബാല്‍ ഓര്‍മ്മിപ്പിക്കുന്നു.

‘അങ്ങേയറ്റം മലിനമായ യാതൊരു ശുചിത്വ സംവിധാനങ്ങളുമില്ലാത്ത ക്യാമ്പുകളിലാണ് ഇവരില്‍ ഭൂരിപക്ഷവും താമസിക്കുന്നത്. ഇവിടെ നിന്നും പകര്‍ച്ചവ്യാധികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.’

‘പത്തനം തിട്ട ജില്ലയിലും കോഴിക്കോട്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ കോളറാ ബാധിച്ച് മരിച്ചത് ആപല്‍ സൂചനയായി കാണേണ്ടതാണ്. മലിന ജലത്തിലൂടെയും ശുചിത്വബോധമില്ലാത്ത ജീവിത രീതികളിലൂടെയും അതിവേഗം പടരുന്ന കൊലയാളി രോഗമാണ് കോളറ.

പകര്‍ച്ച വ്യാധികളുടെ മുഴുവന്‍ ഉത്തരവാദിത്വം ഇതരതൊഴിലാളികളില്‍ ചുമത്തി ശുചിത്വ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുള്ള നമ്മുടെ വീഴ്ചകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കരുത്.’

‘പ്രാഥമിക ശുചിത്വ സംവിധാനങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തി അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൂം. ഉടനടി ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.’- ഡോ. ഇക്ബാല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here