നാട്യങ്ങളില്ലാത്ത നടന്റെ ഓര്‍മ്മകള്‍ക്ക് എട്ട് വയസ്സ്‌

മലയാള സിനിമയിലെ നാട്യങ്ങളില്ലാത്ത നടന്‍ ഭരത് മുരളിയുടെ
ഓര്‍മ്മകള്‍ക്ക് 8 വയസ്സ്. അരുവിക്കരയിലെ സ്മൃതിമണ്ഡപത്തില്‍ അനുസ്മരണ യോഗം ചേരുന്നു.

മലയാള സിനിമയിലെ പ്രഗത്ഭനായ സ്വഭാവനടന്റെ ജീവിതത്തെകുറിച്ചും, അനുഭവങ്ങളെകുറിച്ചും പ്രദീപ് പനങ്ങാട് എഴുതിയ ഭരത് മുരളി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

മൂന്ന് പതിറ്റാണ്ട് കാലം മലയാള സിനിമ-നാടക- സാഹിത്യ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു ഭരത് മുരളി. അദ്ദേഹം ജീവനുതുല്യം സ്‌നേഹിച്ച അരുവിക്കരയുടെ മണ്ണില്‍ നാളെ ഈ പുസ്തകപ്രകാശന ചടങ്ങുള്‍പ്പെടെ വിപുലമായ അനുസ്മരണ യോഗം സംഘടിപ്പിയ്ക്കുന്നത് ഭരത് മുരളി ഫൗണ്ടേഷനാണ്.

അനുസ്മരണ യോഗവും, പുസ്തക പ്രകാശനവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സ: എം.എ ബേബി ഉദ്ഘാടനം ചെയ്യും. പുസ്തകം ചലച്ചിത്ര സംവിധായകന്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സ്വീകരിയ്ക്കും.

പുസ്തകം ശ്രീ പ്രമോദ് പയ്യന്നൂര്‍ പരിചയപ്പടുത്തും. മറുപടി പ്രസംഗം ഗ്രന്ഥകര്‍ത്താവായ പ്രദീപ് പനങ്ങാട് നിര്‍വ്വഹിക്കും.ചലച്ചിത്ര രംഗത്തെ ശ്രീ പി.ശ്രീകുമാര്‍, അലിയാര്‍,വി.കെ ജോസഫ്,ചിന്തയിലെ ശിവകുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി, മുന്‍ പ്രസിഡന്റ് കെ.സുകുമാരന്‍, പു.ക.സ സംസ്ഥാന സെക്രട്ടറി വി.മുരളി എന്നിവര്‍ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News