നവാഗമില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധം; മേധാ പട്കറിന്റെ നിരാഹാര സമരം 11ാം ദിവസത്തിലേക്ക്

ഗുജറാത്തിലെ നവാഗമില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ നടത്തുന്ന നിരാഹാര സമരം 11ാം ദിവസത്തില്‍. ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിനിധി സംഘം മേധയെ സന്ദര്‍ശിച്ചിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇതേ ആവശ്യം ട്വിറ്ററിലൂടെ ഉന്നയിച്ചു. എന്നാല്‍ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാതെ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ജനങ്ങള്‍ക്കു നേരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഭരണകൂടത്തിനെതിരായ സമരം അവസാനിപ്പിക്കില്ലെന്നാണ് മേധയുടെ നിലപാട്

സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം 17 മീറ്റര്‍ ആക്കി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് മേധയുടെ സമരം.റിസര്‍വോയറിന്റെ അപകടഭീഷണി നേരിടുന്ന 192 ഗ്രാമങ്ങളിലെയും ഒരു പട്ടണത്തിലെയും ജനങ്ങളെ ജൂലൈ 31നകം പുനരധിവസിപ്പിക്കണം എന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു.

31ന് ശേഷം ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനും കോടതി അനുവാദവുമുണ്ട്. എന്നാല്‍ കൃത്യമായ പുനരധിവാസ പദ്ധതിയോ സഹായമോ ഇല്ലാതെ 44,000 രണ്ട് ലക്ഷം ജനങ്ങളുടെ ജീവനാണ് ഭീഷണിയിലായിരിക്കുന്നത്.

പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മാണം പൂര്‍ണമായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ആരോപണം. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുന്നൂറോളം ഗ്രാമങ്ങള്‍ ജലനിരപ്പ് ഉയരുന്നതോടെ ഇല്ലാതാകും.

13,542 ചതുരശ്ര ഹെക്ടര്‍ വനവും 11,279 ചതുരശ്ര ഹെക്ടര്‍ കൃഷിഭൂമിയും നശിക്കും. നര്‍മ്മദ ഡാമിന് ധനസഹായം നല്‍കിവന്ന വേള്‍ഡ് ബാങ്കിനെ സമരം ചെയ്ത് മടക്കിയയച്ചത് മേധയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News