ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് മറുപടിയുമായി സിപിഐഎം രക്തസാക്ഷി കുടുംബങ്ങള്‍; ജെയ്റ്റ്‌ലിയുടെത് തരംതാഴ്ന്ന രാഷ്ട്രീയ കളി

തിരുവനന്തപുരം: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മറുപടിയുമായി സിപിഐഎം രക്തസാക്ഷി കുടുംബങ്ങള്‍ രംഗത്ത്. ശ്രീകാര്യത്തെ രാജേഷിന്റെ വീട് മാത്രം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി തങ്ങളെ കൂടി കാണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകരുടെ ബന്ധുകള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജെയ്റ്റ്‌ലിയുടെത് തരം താഴ്ന്ന രാഷ്ട്രീയ കളിയാണെന്ന് രക്തസാക്ഷി കുടുംബങ്ങള്‍ കുറ്റപ്പെടുത്തി.

ജെയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിലെ പക്ഷപാതിത്വം ചൂണ്ടികാട്ടിയാണ് ആര്‍എസ്എസ് കൊലപെടുത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ ബന്ധുകള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് തൊട്ടടുത്താണ് എസ്എഫ്‌ഐയുടെ അനശ്വര രക്തസാക്ഷി അജയ് യുടെ വീട്. എന്നാല്‍ അവിടെ പോകാനും ജെയ്റ്റ്‌ലി കൂട്ടാക്കിയില്ല. കടുത്ത രോക്ഷത്തോടയാണ് അജയ്‌യുടെ പിതാവ് പ്രതികരിച്ചത്. തന്റെ അച്ഛന്റെ കൊലപാതകികള്‍ക്ക് സംഘപരിവാറില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചുവെന്ന് കൊല്ലപ്പെട്ട ആനാവൂരിലെ നാരയണന്‍നായരുടെ മകന്‍ പറഞ്ഞു

ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തോടെ കേന്ദ്രമന്ത്രിസഭ ആര്‍എസ്എസിന്റേണെന്നും ജനങ്ങളുടെതല്ലെന്ന് തെളിഞ്ഞതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടത്തി. സിപിഐഎം തിരുവനന്തപുരം ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഇ.പി ജയരാജന്‍, ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News