ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍. ദിലീപിനെ തെറ്റുകാരനെന്ന് മുദ്രകുത്തി പീഡിപ്പിക്കുകയാണെന്നും തെറ്റുകാരനാണെന്ന് നൂറ് തവണ കള്ളം പറഞ്ഞാല്‍ അത് സത്യമാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതൊരു ചോദ്യചിഹ്നമാണ്. ഒരാളെ പീഡിപ്പിക്കുന്നതിന് അതിരുണ്ട്. എന്നാല്‍, ദിലീപിന്റെ കാര്യത്തില്‍ അത് എല്ലാ അതിരും കടന്നിരിക്കുകയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ദിലീപിന്റെ ഡി സിനിമാസ് മനഃപൂര്‍വം പൂട്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ആരെന്നു കണ്ടെത്തണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ദിലീപിന്റെ ഡേറ്റ് ലഭിക്കാത്ത നാലോ അഞ്ചോ പേര്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ചാനലുകളില്‍ വന്നിരുന്ന് തെറിപറയുകയാണ്. ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെ, പീഡനക്കേസില്‍ വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News