നടിക്കെതിരെ മോശം പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശതില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ലോ ഓഫീസര്‍ സംസ്ഥാന വനിത കമീഷനാണ് നിയമോപദേശം നല്‍കിയത്. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍ കേസെടുക്കാമെന്നാണ് ലോ ഓഫീസറുടെ നിര്‍ദേശം.

ഒമ്പതാം തീയതി ചേരുന്ന വനിത കമീഷന്‍ യോഗത്തില്‍ തുടര്‍നടപടികളെ സംബന്ധിച്ച് തീരുമാനമെടുക്കും. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വുമന്‍ ഇന്‍ സിനിമാ കലക്ടവീടക്കം കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കമീഷന്‍ പരാമര്‍ശങ്ങള്‍ പരിശോധിച്ചത്.

ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിന്റെ അടുത്തദിവസം തന്നെ നടി അഭിനയിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചും പിസി രംഗത്തെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News