”ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദി”; മഅ്ദനി കേരളത്തില്‍

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കൊച്ചിയില്‍ എത്തി. മൂന്നരയോടെയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം കൊല്ലത്തേക്ക് പുറപ്പെടും.

‘ജാതി മത ഭേദമന്യേ എല്ലാവരും കൂടെ നിന്നു. മാധ്യമങ്ങളും വളരെ ശക്തമായി നീതിക്കുവേണ്ടി നിലകൊണ്ടു. വളരെ സന്തോഷമുണ്ട്. ആ സന്തോഷത്തോട് കൂടി ഒരു വര്‍ഷത്തിനു ശേഷം കേരളത്തിന്റെ മണ്ണിലേക്ക് പോവുകയാണ്. എല്ലാവരും പ്രാര്‍ത്ഥിക്കുക’. മഅ്ദനി മാധ്യമങ്ങളോട് പ്രതികരിച്ചു.

സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തില്‍ എത്തിയത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കളെ കാണുന്നതിനുമാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 19 വരെ കേരളത്തില്‍ തങ്ങുന്നതിനാണ് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരും മഅ്ദനിയെ അനുഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News