കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്‌സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവസാനതീയതി ഓഗസ്റ്റ് 20

തിരുവനന്തപുരം: മികച്ച സേവനം നിര്‍വഹിക്കുന്ന അലോപ്പതി ഡോക്ടര്‍മാര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്‌സ് അവാര്‍ഡ് ഇത്തവണയും ഏര്‍പ്പെടുത്തുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കൈരളി പീപ്പിള്‍ ടിവിയാണ് ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കാന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ സ്വകാര്യ സന്നദ്ധസേവന മേഖലകളില്‍നിന്ന് ഓരോരുത്തരെ വീതം ജനകീയ നാമനിര്‍ദേശത്തിലൂടെ കണ്ടെത്തി മൂന്ന് മാതൃകാ ഡോക്ടര്‍മാരെ ആദരിക്കുകയാണ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്.

അര്‍ഹരായ ഡോക്ടര്‍മാരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നിര്‍ദേശിക്കാം. ഡോക്ടറുടെ പേര്, വിലാസം, അവാര്‍ഡിന് ശുപാര്‍ശ ചെയ്യാനുള്ള കാരണങ്ങള്‍ എന്നിവ doctorsaward@kairalitv.inല്‍ ഇമെയില്‍ ചെയ്യുകയാണ് നാമനിര്‍ദേശത്തിനായി ചെയ്യേണ്ടത്. എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി 2017 ഓഗസ്റ്റ് 20.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News