മൂന്നാര്‍ കന്നമല എസ്‌റ്റേറ്റില്‍ കാട്ടാന ആക്രമണം

ഇടുക്കി: മൂന്നാര്‍ കന്നമല എസ്‌റ്റേറ്റില്‍ കാട്ടാന ആക്രമണം. പുലര്‍ച്ചെ എത്തിയ നാല് കാട്ടാനകള്‍ സമീപത്തെ കടകള്‍ അടിച്ച് തകര്‍ത്തു. കുങ്കി ആനകളെ കൊണ്ടുവന്ന് കാട്ടാനകളെ തുരത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും കാട്ടാന ശല്യത്തിന് അറുതിയായിട്ടില്ല.

മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനില്‍ വെളിപ്പിന് നാലുമണിയോടെയാണ് കാട്ടാനകൂട്ടം എത്തിയത്. കന്നയപ്പന്റെ പലചരക്ക് കടയുടെ മുനവശത്തെ വാതില്‍ ആദ്യം അടിച്ച് തകര്‍ക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന കടയക്കുള്ളില്‍ പ്രവേശിക്കുകയും കുട്ടിയാനയെ കാണതായതിനെ തുടര്‍ന്നാണ് കടയുടെ ഭിത്തിയക്കം പൂര്‍ണ്ണണായി അടിച്ച് തകര്‍ത്തത്. അരിയും പഞ്ചാസാരയും അടക്കം എല്ലാവിധി സാധനങ്ങളും നശിച്ചു. എണ്‍പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്കാപ്പെടുന്നത്.

സമീപത്തെ വീട്ടില്‍ കന്നിയപ്പന്റെ മകനും ഭാര്യയും മക്കളുമുണ്ടായിരുന്നു. കാട്ടാന കൂട്ടം കട നശിപ്പിച്ചതിന് ശേഷം വീട്ടുമുറ്റത്തെത്തുകയും വീടിന് മുന്‍വശത്ത് നിന്നിരുന്ന മരം ഒടിച്ചിടുകയും ചെയ്തു. ജീവനില്‍ ഭയന്ന് ഒച്ചവയ്ക്കാതെ ഇവര്‍ വീടിനുള്ളിരിക്കുകയും ആനകള്‍ പോയതിന് ശേഷം പുറത്തിറങ്ങി ആളുകളെ കൂട്ടുകയുമായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുങ്കി ആനകളെ കൊണ്ടുവന്ന് കാട്ടാനകളെ തുരത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും കാട്ടാന ശല്യത്തിന് അറുതിയായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel