
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ശ്രീലങ്കയുടെ ദിമുത് കരുണാരത്‌നയ്ക്ക് നേരെ അപകടകരായ രീതിയില്‍ പന്തെറിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്ന ഐസിസി നടപടി. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് കളിക്കാന്‍ സാധിക്കില്ല.
Ravindra Jadeja has been suspended for the upcoming Pallekele Test after an accumulation of demerit points.
More ➡️ https://t.co/ak92tVNNQ8 pic.twitter.com/AfwNwPzAys
— ICC (@ICC) August 6, 2017
ഐസിസി നിയമപ്രകാരം ഒരു താരം മറ്റൊരു താരത്തെയോ അംപയറെയോ റഫറിയെയോ, ക്രിക്കറ്റ് ബോള്‍ കൊണ്ട് അപകടകരായ രീതിയില്‍ എറിയുന്നത് കുറ്റകരമാണ്. ഇത് ഐസിസി ആര്‍ട്ടിക്കിള്‍ 2.2.8 നിയമാവലി പ്രകാരം കുറ്റകരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here