കാട്ടാന ശല്യം; നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്ന് മന്ത്രി എംഎം മണി

ഇടുക്കി: കാട്ടാന ശല്യത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തി നല്‍കുന്നതിന് വനംവകുപ്പുമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി എംഎം മണി. നിയമസഭ സമ്മേളനത്തില്‍ കാട്ടാന വിഷയം ശക്തമായി ഉന്നയിക്കുമെന്നും എംഎം മണി പറഞ്ഞു. ഇടുക്കി ജില്ലയില്‍ കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാര്‍, കാന്തല്ലൂര്‍, ആനയിറങ്കല്‍ തുടങ്ങി ഇടുക്കി ജില്ലയിലെ വിവിധ മേഖലകള്‍ കാട്ടാനകളുടെ പിടിയിലാണ്. കൂട്ടമായി എത്തുന്ന കാട്ടാനകള്‍ വീടുകളും കടകളും കൃഷിയും നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്. കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും നിരവധി. കാട്ടാന ആക്രമണങ്ങള്‍ക്ക് അറുതി വരുത്താനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് എംഎം മണി പറഞ്ഞു.

കഴിഞ്ഞ ദിവസം കാട്ടാന വിളയാട്ടം നടത്തിയ ആനയിറങ്കിലിലും മുള്ളംതണ്ടിലും മന്ത്രി സന്ദര്‍ശനം നടത്തി. ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, കെഎസ്ഇബി, വനംവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here