പനീര്‍ശെല്‍വത്തിന് നേരെ വധശ്രമം; ആക്രമണം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് നേരെ വധശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.

വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നില്‍ കത്തിയുമായി നിന്നിരുന്ന യുവാവാണ് പനീര്‍ശെല്‍വത്തിന് നേരെ ഓടി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും ഇയാള്‍ കുതറി ഓടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്.

തിരുച്ചിറപ്പള്ളി സ്വദേശിയാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു. ഇയാള്‍ കഴിഞ്ഞ 30 വര്‍ഷമായി എഐഎഡിഎംകെ പ്രവര്‍ത്തകനാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News