തിരുവനന്തപുരം-ദുബായ് വിമാനം കത്തിയത് എന്‍ജിന്‍ തകരാര്‍ മൂലമല്ല; അന്വേഷണറിപ്പോര്‍ട്ട് പുറത്ത്

ദുബായ്: തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തി നശിച്ചത് എന്‍ജിന്‍ തകരാര്‍ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് അപകട കാരണം യന്ത്രത്തകരാറല്ലെന്ന് പറയുന്നത്.

സംഭവത്തിന് പിന്നില്‍ മനുഷ്യ നിര്‍മിതമായ എന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം ഇടക്കാല റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

2016 ഓഗസ്റ്റ് മൂന്നിന് 282 യാത്രക്കാരും 18 ജീവനക്കാരുമായി തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ ഇറങ്ങി ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്‌നിശമന സേനാംഗം മരിക്കുകയും 24ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here