ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ചങ്ക്‌സ്’ സിനിമയുടെ തിയേറ്റര്‍ പതിപ്പ് ഫേസ്ബുക്കില്‍. ഹോട്ട് ഡെയ്‌ലി മീഡിയ എന്ന ഫേസ്ബുക്ക് പേജിലും മറ്റു സിനിമാ ഗ്രൂപ്പുകളിലുമാണ് സിനിമയുടെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്.
എട്ടു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള നിരവധി ഭാഗങ്ങളാണ് ഇവര്‍ തിയേറ്ററിനുള്ളില്‍ നിന്ന് ചിത്രീകരിച്ചത്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ‘ചങ്ക്‌സ്’. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ കഥയാണ് ഒമര്‍ ചിത്രത്തിലൂടെ പറയുന്നത്. പ്രധാനകഥാപാത്രങ്ങളായ റൊമാരിയോ, യൂദാസ്, ആത്മാറാം, റിയാസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ്. ഇവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലാല്‍, സിദ്ദിക്ക്, ഷെമ്മി തിലകന്‍, അഞ്ജലി, മരീന തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.