ജയിലില്‍ ജനപ്രീയന്റെ അവസ്ഥ അത്ര സുഖകരമല്ല; ആരോഗ്യനില വഷളാകുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോര്‍ട്ടുകള്‍. അഴിക്കുള്ളിലായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ജാമ്യം കിട്ടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതും നിലവിലെ ഭാര്യ കാവ്യ മാധവന്‍ കൂടി അറസ്റ്റിലാകുമോയെന്ന ഭയവും താരത്തെ വേട്ടയാടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. അറസ്റ്റിലായ ആദ്യ ദിവസങ്ങളില്‍ ഉന്മേഷവാനായി കാണപ്പെട്ട ദിലീപ് പക്ഷെ ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്.

ഇതിനിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളും വേട്ടയാടുകയാണ്. ഇപ്പോള്‍ ചെവിയുടെ സംതുലിതാവസ്ഥ തെറ്റിയതോടെ ആരോഗ്യനില വഷളാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയ്ക്ക് തലചുറ്റലും ഛര്‍ദിയും താരത്തിന് അനുഭവപ്പെടുന്നുണ്ട്. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫഌയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് പ്രശ്‌നമാകുന്നത്.

ജയിലില്‍ ദിലീപിന് മരുന്ന് നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ദിക്കുന്നതും തിരിച്ചടിയാകുകയാണ്. സുഖശീതളമായ ജീവിതം നയിച്ചിരുന്നിടത്തു നിന്ന് ജയിലിലെ തറയില്‍ക്കിടന്ന് ഉറങ്ങേണ്ടിവരുന്നതും താരത്തെ സാരമായി ബാധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News