10 രൂപ നാണയം നിരോധിച്ചോ; മറുപടിയുമായി റിസര്‍വ്വ് ബാങ്ക്

ദില്ലി: 10 രൂപയുടെ നാണയം നിരോധിച്ചെന്ന അഭ്യൂഹം രാജ്യത്ത് സജീവമാണ്. പലസ്ഥലങ്ങളിലും നാണയം സ്വീകരിക്കാറുമില്ല. അത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് 10 രൂപ നാണയം സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് റിസര്‍വ്വ് ബാങ്ക് തന്നെ രംഗത്തെത്തിയത്.

10 രൂപയുടെ നാണയം നിരോധിച്ചിട്ടില്ലെന്നും മൂല്യമുള്ളതാണെന്നും ആര്‍ ബി ഐ വ്യക്തമാക്കി. 10 രൂപാ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിച്ചു.

10 രൂപയുടെ നാണയം സെന്‍ട്രല്‍ ബാങ്ക് അസാധുവാക്കിയെന്നും പുതിയ നാണയം ഉടന്‍ ഇറക്കുമെന്നുമുള്ള പ്രചരണം ശക്തമായതോടെയാണ് ആശങ്ക ഉടലെടുത്തത്. ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും 10 രൂപയുടെ നാണയം സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കേണ്ട കാര്യമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News