ഒബാമയുടെ പിറന്നാളിന് അവധി; ഇല്ലിനോയില്‍ അടുത്ത കൊല്ലം മുതല്‍ ആഗസ്റ്റ് നാല് പൊതു അവധി

ന്യൂയോര്‍ക്ക്; യുഎസിലെ ഇല്ലിനോയ് പ്രവിശ്യയാണ് ആഗസ്റ്റ് നാല് ബരാക് ഒബാമ ദിനമായി പ്രഖ്യാപിച്ചു മുന്നോട്ടു വന്നത്. ഒബാമയുടെ നടപടികളില്‍നിന്ന് യുഎസ് പിന്മാറിക്കൊണ്ടിരിക്കുന്ന ട്രംപ് യുഗത്തിലുണ്ടായ ഈ തീരുമാനം കൗതുകമുണര്‍ത്തിയിട്ടുണ്ട്.

ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറിന്റേതാണ് ഉത്തരവ്. ഒബാമയോടുള്ള ആദരസൂചകമായാണ് നടപടി. ഇല്ലിനോയ് ഒബാമയുടെ സ്വദേശമാണ് .

അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ചയാളാണ് ഒബാമയെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here