തോറി ബോവി വേഗറാണി; ട്രാക്കിലെ ജമൈക്കന്‍ ആധിപത്യത്തിനും അന്ത്യം

ലണ്ടന്‍: വമ്പന്‍മാര്‍ക്ക് അടി പതറുന്ന കാഴ്ചയ്ക്കാണ് ലണ്ടന്‍ അത്‌ലറ്റിക്‌സ് സാക്ഷിയായത്. ബോള്‍ട്ടിനു പിന്നാലെ എലാമെ തോംപ്‌സണിനും അടിപതറിയപ്പോള്‍ അമേരിക്കയുടെ തോറി ബോവി വേഗറാണിയായി. നാടകീയതയും ആവേശോജ്വലതയും കൂടിക്കലര്‍ന്ന 100മീറ്റര്‍ ഓട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് തോറി ബോവി ഐവറി കോസ്റ്റിന്റെ മാരി ജോസെയെ പിന്തള്ളി സ്വര്‍ണ നേട്ടം സ്വന്തമാക്കിത്.

ഫിനിഷിംഗ് ലൈന്‍ കടന്ന തോറിക്കി മുന്നെ തന്നെ മാരി ജോസെ വിജയാഹ്ലാദം തുടങ്ങിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് തോറിയുടെ വിജയപ്രഖ്യാപനം വന്നത്. 10.85 സെക്കന്‍ഡിലാണ് തോറി ഫിനിഷ് ചെയ്തത്. മാരി ജോസെയ്ക്ക് 10.86 സെക്കന്‍ഡു കൊണ്ടുമാത്രമാണ് ഫിനിഷ് ചെയ്യാനായത്. നെതര്‍ലാന്‍ഡിന്റെ ഡാഫ്‌നെയ്ക്കാണ് വെങ്കലം.

അതേസമയം ഏവരേയും അത്ഭുതപ്പെടുത്തിയത് റിയോ ഒളിമ്പിക് സ്വര്‍ണ ജേതാവ് ജമൈക്കയുടെ എലെനാ തോംപസണിനും അടിപതറിയതാണ്. എലാനെയ്ക്ക് എക്കാലത്തെയും പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയ കാഴ്ചയാണ് കായികലോകം കണ്ടത്. 10.98 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്ത എലെനാ ആഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എനിക്കിതിന് ന്യായീകരണങ്ങളൊന്നുമില്ല എന്നായിരുന്നു മത്സരശേഷം എലാലനെ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News