ഫോര്‍ട്ട്‌കൊച്ചി സുരക്ഷിതമല്ലെ; വിദേശികള്‍ക്കെതിരെ ആക്രമണം പതിവാകുന്നു

കൊച്ചി:ഫോര്‍ട്ട്‌കൊച്ചിയില്‍ വിദേശപൗരന്‍മാരെ ആക്രമിച്ച് മോഷണം നടത്തുന്ന സംഭവം പതിവാകുന്നു. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഇത് രണ്ടാംതവണയാണ് ഈ മാസം വിദേശികള്‍ക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതും വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടുന്നതും. ഇന്നലെ രാത്രി രണ്ടുവിദേശ വനിതകള്‍ താമസസ്ഥലത്തുനിന്നും ഇറങ്ങി റോഡിലെത്തിയപ്പോഴേയ്ക്കും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു.

 
വൈകിട്ട് ഒമ്പത് മണിയോടെ ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് മൈതാനത്തിന് സമീപത്ത് വെച്ചാണ് പള്‍സര്‍ ബൈക്കിലെത്തിയ സംഘം വിദേശ വിനോദ സഞ്ചാരികളായ ചെക്കോസഌവാക്യ സ്വദേശിനികളായ മാര്‍ത്ത,മറിയ എന്നിവരുടെ ബാഗ് തട്ടിയെടുത്തത്. ഇവര്‍ ഫോര്‍ട്ട്‌കൊച്ചി സ്‌ക്കീബാ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ്. ഹോംസ്റ്റേയില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ റോഡിലൂടെ നടക്കുമ്പോഴാണ് പിന്നിലൂടെ എത്തിയ സംഘം ബാഗു തട്ടിയെടുത്ത് കടന്ന് കളഞ്ഞത്.

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകളും പണവും അടങ്ങിയ ബാഗാണ് തട്ടിയെടുത്തത്.ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് സംഭവം. ഫോര്‍ട്ട്‌കൊച്ചി പൊലിസ് പ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. പ്രദേശിക കൊട്ടേഷന്‍ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുക്കാര്‍ പറയുന്നു. മയക്കുമരുന്ന അടക്കമുളളവ ഉപയോഗിച്ച് സ്ഥിരബോധം ഇല്ലാത്ത ഇവര്‍ പണം കിട്ടിയില്ലെങ്കില്‍ ഇരയെ എന്തുംചെയ്യാന്‍ മടിക്കില്ലെന്നും നാട്ടുക്കാര്‍ പറയുന്നു.

നാട്ടില്‍ ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെട്ടു തുടങ്ങിയതോടെയാണ് ആക്രമണം വിദേശികളിലേക്ക് മാറ്റിയത്. നാട്ടുക്കാര്‍ക്ക് സംഘാംഗങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതും വേഗത്തില്‍ പൊലീസിന് പിടിക്കൂടാന്‍ കഴിയുന്നതും സംഘത്തിന് തിരിച്ചടിയായതാണ് തുടര്‍ച്ചായായി വിദേശികള്‍ ആക്രമിക്കപ്പെടാന്‍ കാരണം. എന്നാല്‍ ഇത് കൊച്ചിയുടെ സമസ്തമേഖലയെയും ബാധിക്കുമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

ആക്രമണം ഭയന്ന് സന്ദര്‍ശകരെത്താതിരുന്നാല്‍ കൊച്ചി സ്തംഭിക്കുമെന്നും വിനോദ മേഖലയെ ആശ്രയിച്ച് കഴിയുന്നു ആയിരക്കണക്കിന് വ്യാപാരികളും ദുരിതത്തിലാകുമെന്നും ഇവര്‍ പറയുന്നു.പൊലീസ് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി ഗുണ്ടകളെ അമര്‍ച്ച ചെയ്യണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News