ദുല്‍ഖറിന്റെ നായികയാകുമോ; അഹാന കൃഷ്ണകുമാറിന്റെ മറുപടി കിടുവേ

സിനിമ സിരിയലുകളിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് കൃഷ്ണകുമാറിന്റെത്. മകള്‍ അഹാന കൃഷ്ണകുമാറും മലയാള വെള്ളിത്തിരയില്‍ മിന്നിതിളങ്ങിയിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പ്‌സ് എന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കൊടിയായി പ്രത്യക്ഷപ്പെട്ട അഹാന കൈയ്യടി നേടിയിരുന്നു. ഇപ്പോള്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്.

അതിനിടയിലാണ് ഫേസ്ബുക്ക് ലൈവിലൂടെ താരസുന്ദരി പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കില്‍ ഒരു മില്യണ്‍ ലൈക്ക് കിട്ടിയതിന്റെ സന്തോഷം പങ്കുവെയ്ക്കാനായിരുന്നു താരം എത്തിയപ്പോഴാണ്. നിവിന്‍ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചറിയുന്നതിനേക്കാളും ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു സിനിമ പ്രതീക്ഷിക്കാമോ എന്നതായിരുന്നു ഏവര്‍ക്കും അറിയേണ്ടിയിരുന്നത്.

ആരാധകരുടെ ചോദ്യത്തോട് അഹാന കൃഷ്ണകുമാര്‍ ലൈവിനിടെ പ്രതികരിച്ചു. ഇക്കാര്യം എന്നോട് ചോദിക്കുന്നതിനെക്കാള്‍ നല്ലത് ദുല്‍ഖറിനോട് ചോദിക്കുന്നതാണെന്നായിരുന്നു മറുപടി. മാത്രമല്ല അങ്ങനെയൊരു ചിത്രം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും അഹാന പറഞ്ഞുവെച്ചു.


നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കാനായത് മികച്ച അനുഭവമായിരുന്നെന്നു പറഞ്ഞ നായിക വളരെ സിംപിളാണ് താരമെന്നും വ്യക്തമാക്കി. വലിയൊരു നടനാണെന്ന അഹങ്കാരമൊന്നും നിവിനില്ല. ഇനിയും നിവിന്റെ നായികയാകാനാകുമെന്നാണ് പ്രതീക്ഷയെന്നും അഹാന വിശദീകരിച്ചു.

എന്തായാലും അഹാനയുടെ ഫേസ്ബുക്ക് ലൈവ് വൈറലായതോടെ ദുല്‍ഖര്‍ ആരാധകര്‍ ഹാപ്പിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News