പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുന്നമംഗലം: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുരിക്കത്തൂര്‍ ഉള്ളാട്ടുചാലില്‍ മുരളി (48)യെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ്‌ലൈനിന് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി.

ഇതുസംബന്ധിച്ച് കുന്നമംഗലം പൊലീസ് സ്റ്റേഷനിലും മറ്റ് സ്റ്റേഷനുകളിലുമായി പത്തോളം കേസുകളുണ്ട്. കുട്ടിയുടെ പിതാവ്, വയനാട് സ്വദേശിയായ യുവാവ്, കുന്നമംഗലത്ത് കട നടത്തുന്ന മുഹസിന്‍ തുടങ്ങിയവര്‍ റിമാന്‍ഡിലാണ്. ഇവരെ കൂടാതെ നിരവധിപേര്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായപ്പോള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പിതാവ് പീഡിപ്പിച്ചെന്ന് മൊഴി നല്‍കി യതായി പിതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്നായതോടെ സിപിഐ എം കുന്നമംഗലം ലോക്കല്‍ സെക്രട്ടറി വി അനില്‍കുമാറും പഞ്ചായത്തംഗം എം എം സുധീഷ്‌കുമാറും ഇടപെട്ടതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണം ഏറ്റെടുത്തു. കാക്കൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടിയും പീഡിപ്പിച്ചതായി കുട്ടി മൊഴിനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News