ബിജെപി അക്രമം ആസുത്രിതം; മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കല്‍ ബിജെപിയുടെ ലക്ഷ്യം; ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ടായിരുന്നു;മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോഴ കേസില്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷമുയര്‍ത്തിയ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ആക്രമം നടത്തുന്നത്. ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമെങ്കില്‍ മെഡിക്കല്‍ കോഴ സി.ബി.ഐയെ ഏല്‍പിക്കുന്ന കാര്യം പരിശോധിക്കുമെന്നും പിണറായി അറിയിച്ചു. സംസ്ഥാനത്ത് ബി.ജെ.പിയാണ് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

BJP യുടെ പാർട്ടി അന്വേഷണ റിപ്പോർട്ടും നിലവിലെ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരും. ആരോക്കെ കോഴയിൽ ഉൾപ്പെട്ടിട്ടുണ്ടോ അവരെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

BJP നേതാക്കൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകി. ഒപ്പം അടുത്ത കാലത്തായി BJP നേതാക്കളുടെ സാമ്പത്തിക വളർച്ച പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന M .സ്വരാജിന്റെ ചോദ്യത്തിനു അവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി  മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News