സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്യാം, സെക്കന്‍ഡുകള്‍ക്കുളളില്‍ !

സ്മാര്‍ട്ട്‌ഫോണുകളിൽ ബാറ്ററി ചാര്‍ജ്ജ് നില്‍ക്കുന്നതില്‍ വളരെ ബുദ്ധിമുട്ടാണ്. ബാറ്ററി ചാര്‍ജ്ജിങ്ങിനായി പല പവര്‍ ബാങ്കുകള് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍ പവര്‍ ബാങ്കുകള്‍ അല്ലാതെ തന്നെ മറ്റു മികച്ച രീതിയിലും സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതി ഗവേഷകള്‍ കണ്ടു പിടിച്ചിട്ടുണ്ട്, സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന സാങ്കേതിക വിദ്യ.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി വികസിപ്പിച്ചെടുത്ത പുതിയ ഇലക്ട്രോഡ് ഉപയോഗിച്ചാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ ചാർജ് ചെയ്യാം. യുഎസ്‌ലെ ഡ്രിക്‌സെല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍മാരാണ് ഈ പുതിയ ചാര്‍ജ്ജിങ്ങ് ഇലക്ട്രോഡ് വിദ്യ കണ്ടു പിടിച്ചത്.

ഇലക്ട്രോടുകള്‍ രൂപകല്‍പന ചെയ്യാനായി MXene എന്നു വിളിക്കുന്ന ദ്വിമാന പദാര്‍ത്ഥങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്, ബാറ്ററികള്‍ പോലെ ഊര്‍ജ്ജ സംഭരണ ഉപകരണങ്ങളാണിത്. ഇതില്‍ വേഗതയുളള സൂപ്പര്‍ കപ്പാസിറ്റേഴ്‌സും ഉണ്ട്, ഇതിന് ഊര്‍ജ്ജം നല്‍കാന്‍ കഴിയുന്നു. കൂടാതെ ഇത് ബാറ്ററി ബാക്കപ്പ് പോലേയും പ്രവര്‍ത്തിക്കുന്നു.

ബാറ്ററിയിലെ പ്രധാന ഘടകം ഇലക്ട്രോടുകളാണ്. ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇലക്ട്രോടുകള്‍ ഊര്‍ജ്ജം സംഭരിക്കുകയും ഇത് നിങ്ങളുടെ ഉപകരണത്തിന് പവര്‍ നല്‍കുകയും ചെയ്യുന്നു. ഈ ഒരു രൂപകല്‍പന നിങ്ങളുടെ ഫോണുകളെ സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്നു.

ഉടൻ വിപണിയിലെ സ്മാർട്ട് ഫോണുകളിൽ പുതിയതരം ബാറ്ററികൾ ഇടപിടിക്കുമെന്നാണ് ടെക്നോളജി ലോകത്തു നിന്നുള്ള വാർത്തകൾ .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here