ഇതോ ആതുര സേവനം; ഏഴ് മണിക്കൂറിലധികം ആംബുലന്‍സില്‍ കിടന്ന മുരുഗന്‍ മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റിയടക്കമുള്ള ആശുപത്രികള്‍ പ്രതിക്കൂട്ടില്‍

കൊല്ലം: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് വാഹനാപകടത്തില്‍ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ മെഡിസിറ്റി പ്രതിക്കൂട്ടിലാകുന്നു. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി മുരുഗനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടികടയില്‍ വെച്ച് അപകടം ഉണ്ടാകുന്നത്. ആദ്യം ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ ട്രാക്കിനെ വിവരം അറിയിച്ചു.
ട്രാക്ക് പ്രവര്‍ത്തകരെത്തി മെഡിസിറ്റി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചികിത്സ നല്‍കിയില്ലെന്നു പരാതി വ്യക്തമാക്കുന്നു. കൊല്ലം മെഡിസിറ്റിക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതിനിടെ പൊലീസ് ആംബുലന്‍സ് ഡ്രൈവറില്‍ നിന്നടക്കം പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം മെഡിസിറ്റി ആശുപത്രി മാനേജ്‌മെന്റിന് വീഴ്ചപറ്റിയതായി പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം തിരുവനന്തപുരത്തെ മറ്റ് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രകാരം മെഡിട്രാന, തിരുവനന്തപുരം അനന്തപുരി, കോസ്‌മോ എന്നീ ആശുപത്രികള്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുരുഗനെ ഏഴ് മണിക്കൂറിലധികം ആംബുലന്‍സില്‍ കിടന്ന ശേഷം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News