ഒവിയ വിവാദം കത്തുന്നു; ബിഗ്‌ബോസ് ഷോ വിടുമെന്ന് കമല്‍ഹാസന്‍

തമിഴകത്തെന്നല്ല ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ വമ്പന്‍ ഹിറ്റായി മറിക്കഴിഞ്ഞ ഷോയാണ് കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് ഷോ. എന്നാല്‍ അടുത്തിടെ ബിഗ്‌ബോസ് വലിയ വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മലയാള നടി ഒവിയയുടെ പുറത്താകലുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും ഇനിയിയും കെട്ടടങ്ങിയിട്ടില്ല.

അതിനിടയിലാണ് അവതാരകനായ കമല്‍ഹാസന്‍ ഷോ വിടുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സാമൂഹിക ഉത്തരവാദിത്തമില്ലാതെ പെരുമാറുകയാണെങ്കില്‍ താന്‍ ഷോ വിടുമെന്നാണ് ഉലകനായകന്‍ വ്യക്തമാക്കുന്നത്. മത്സരാര്‍ഥികളോട് ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനല്‍ അധികൃതരുടെ ആവശ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്.
ബുദ്ധിശൂന്യമായി പെരുമാറുന്നുവെന്ന കാരണത്താല്‍ ഇപ്പോള്‍ത്തന്നെ പരിപാടി വിമര്‍ശനം നേരിട്ടുക്കൊണ്ടിരിക്കുകയാണെന്നും വീണ്ടും ഇത്തരം കാര്യങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പരിപാടിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കമല്‍ഹാസന്‍ അധികൃതരെ അറിയച്ചതായി പ്രമുഖ ദേശീയ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബിഗ്‌ബോസ് പോലുള്ള പരിപാടികള്‍ എന്നെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനപ്പെട്ടതല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവരെ അനുകരിക്കുന്നതിലും അവരെ പരിഹസിക്കുന്നതിലും താല്‍പര്യമില്ലെന്ന വ്യക്തമാക്കിയ കമല്‍ എല്ലാവര്‍ക്കും സാമൂഹികമായ ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News