എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ; അച്ഛന്റെ ബ്രാണ്ടി അമ്മയും; പാട്ട് വൈറലാകുന്നു

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം വളരെയധികം വ്യത്യസ്തമാണ്. സിനിമയുടെ പ്രഖ്യാപനം വന്നത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിലെ മേഹന്‍ലാലിന്റെ ഗെറ്റപ്പും പോസ്റ്ററുകളും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനവും പുറത്തുവന്നിരിക്കുകയാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന നാടന്‍ പാട്ടിന്റെ ഈണത്തിത്തിലുള്ള ‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ’ എന്ന ഗാനം ഇതിനോടകം തന്നെ വലിയ ഹിറ്റായിരിക്കുകയാണ്. ചിത്രം ഈ മാസം അവസാനം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News