ബി എസ് സി നെഴ്‌സിംഗ്, പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ വൈകുന്നതായി പരാതി

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം വരെ എല്‍ ബി എസ് വഴി നടത്തിയിരുന്ന പ്രവേശന നടപടികള്‍ ഈ വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ എന്‍ട്രന്‍സ് കമ്മീഷണറുടെ കാര്യാലയം വഴിയാണ് നടത്തുന്നത്. മെയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ജൂണ്‍ 15 വരെ അപേക്ഷിക്കാവുന്ന രീതിയിലായിരുന്നു നാളിതു വരെ പ്രവേശന നടപടികള്‍. അപേക്ഷപ്രകാരം അലോട്ട്‌മെന്റുകള്‍ കൃത്യസമയത്ത് നടത്തി ആഗസ്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതായിരുന്നു പതിവ് രീതി.

എന്നാല്‍ ആഗസ്ത് ആദ്യവാരം മാത്രമേ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയുള്ളു എന്നാണ് ജൂലൈ നാലിന് ഇറങ്ങിയ വിജ്ഞാപനത്തിലുള്ളത്. ഇതുപ്രകാരം അലോട്ട്‌മെന്റ് നടപടികളും വൈകും. ബി എസ് സി നേഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളുള്ള കോളേജുകള്‍ അടിസ്ഥാന വിവരങ്ങള്‍ എന്‍ട്രന്‍സ് കമ്മീഷണറെ ഇമെയിലിലൂടെ അറിയിക്കേണ്ട അവസാന തിയ്യതി ജൂലൈ 8 ആയിരുന്നു. ജൂലൈ 8 മുതല്‍ 16 വരെയാണ് ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയ്യതി. പിന്നീട് ഇത് 19 വരെ നീട്ടി.

ബി എസ് സി നേഴ്‌സിംഗ്, ബി എസ് സി എം എല്‍ ടി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്‌റ്റോമെട്രി, ബി പി ടി, ബി സി വി ടി, ബി എ എസ് എല്‍ പി, ബി എസ് സി എം ആര്‍ ടി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോ കെമിസ്ട്രി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കേണ്ടത്. അപേക്ഷയുടെ അവസാന തിയ്യതി കഴിഞ്ഞ് ഇതുവരെയായും പ്രവേശന നടപടിയ്ക്ക്് വേണ്ടതൊന്നും നടക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലേക്ക് കഴിഞ്ഞ വര്‍ഷത്തെ തന്നെ ഫീസ് ഘടനയിലായിരിക്കും ഇത്തവണയും പ്രവേശന നടപടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News